രണ്ടാമത് വിയാനി പദയാത്ര ഇന്ന്
1581019
Sunday, August 3, 2025 8:14 AM IST
പുത്തൂർ: വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോടുനബന്ധിച്ച് പുത്തൂർ ഫൊറോന കൗൺസിലിന്റെ നേതൃത്വത്തിൽ രണ്ടാമത് വിയാനി പദയാത്ര ഇന്നു നടത്തും.
പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളിയിൽനിന്നു മാന്നാംമംഗലം പള്ളിയിലേക്കാണ് പദയാത്ര നടത്തുന്നത്. പൂത്തൂർ ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ അധ്യക്ഷതവഹിക്കും. തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ പതാക ഉയർത്തും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പദയാത്ര ഉദ്ഘാടനംചെയ്യും. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായി പങ്കെടുക്കും.
സമാപനസമ്മേളനം അതിരൂപത സഹായമെത്രാൻ മാർ ടോണി നിലങ്കാവിൽ ഉദ്ഘാടനംചെയ്യും. പുത്തൂർ, കൊഴുക്കുള്ളി, ഇരവിമംഗലം, വലക്കാവ്, തൃക്കൂർ, പൊന്നൂക്കര, ഭരത, വെട്ടുകാട്, ചേരുംകുഴി, മാന്ദാമംഗലം , മരോട്ടിച്ചാൽ തുടങ്ങിയ ഇടവകക ളിലെ കൈക്കാരന്മാർ പതാകവാഹകരായി പദയാത്ര നയിക്കും. ഒല്ലൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ പുത്തൂർ ഫൊറോന കൗൺസിൽ ഭാരവാഹികളായ ഫാ. ജോജു പനയ്ക്കൽ. ഫാ. പ്രിൻസ് നായങ്കര, അഡ്വ. ഡേവിസ് കണ്ണൂക്കാടൻ എന്നിവർ പങ്കെടുത്തു.