ജയപാലൻ മാഷിന്റെ കുടുംബത്തിന് സഹായം
1581116
Monday, August 4, 2025 1:11 AM IST
ചാവക്കാട്: അകക്കണ്ണുകൊണ്ട് വിദ്യപകർന്ന് അകാലത്തിൽ വിടപറഞ്ഞ കോമേഴ്സൽ കോളജിലെ പ്രിൻസിപ്പൽ കെ.എം. ജയപാലൻ മാഷിനെ ഓൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
അനുസ്മരണചടങ്ങിൽ രണ്ടുലക്ഷംരൂപയുടെ കുടുംബസഹായഫണ്ട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, മാഷിന്റെ മകൻ ശ്രാവൺ ജ്യോതിസിന് കൈമാറി. സംസ്ഥാന പ്രസിഡന്റ് പ്രമോദ് പ്രഭാകർ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽസെക്രട്ടറി അരുൺകുമാർ കാട്ടാക്കട, സംസ്ഥാന ട്രഷറർ ഷിബു ചിറയിൽ, വൈസ് പ്രസിഡന്റ് ഷാജി വീനസ്, കൗൺസിലർ കെ.വി. ഷാനവാസ് എന്നിവർ പ്രസംഗിച്ചു.