ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണവും സ്കോളര്‍ഷിപ്പ് വിതരണവും നടത്തി
1581363
Tuesday, August 5, 2025 1:04 AM IST
ഇരിങ്ങാലക്കുട: ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണവും സ്കോളര്‍ഷിപ്പ് വിതരണവും രൂപതാ ഭവനത്തില്‍ നടന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, മോണ്‍. ജോളി വടക്കന്‍, ഫാ. ലിജോ കോങ്കോത്ത്, ഫാ. കിരണ്‍ തട്ട്ള, ട്രസ്റ്റ് സെക്രട്ടറി ഫാ. ഷാജു ചിറയത്ത് ഫാ. ബിനോയ് നെരേപ്പറമ്പില്‍, ഫാ. ജോര്‍ജി തേലപ്പിളളി എന്നിവര്‍ സന്നിഹിതരായിരുന്നു.