തൃശൂർ മൃഗശാലയിൽനിന്നു വീണ്ടും മൃഗങ്ങളെ മാറ്റിത്തുടങ്ങി
1581350
Tuesday, August 5, 2025 1:04 AM IST
പുത്തൂർ: തൃശൂർ മൃഗശാലയിൽനിന്നു സുവോളജിക്കൽ പർക്കിലേക്കു വീണ്ടും മൃഗങ്ങളെ മാറ്റിത്തുടങ്ങി. എട്ടുമാസത്തിനുശേഷമാണ് സുവോളജിക്കൽ പാർക്കിലേക്കു മാറ്റുന്നത്.
കേന്ദ്ര സൂ അഥോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മൃഗങ്ങളെ മാറ്റുന്നത്. ഇരുപത്തഞ്ചോളം കുറുക്കൻമാരെയും കുരങ്ങുകളെയുംമാറ്റി. അടുത്തയാഴ്ച മുതൽ പുലി, കടുവ, ഹിപ്പോപൊട്ടാമാസ് എന്നിവയെ മാറ്റും. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി തൃശൂർ മൃഗശാലയിൽനിന്നു പക്ഷിമൃഗാദികളെ മാറ്റിയത്. ഇതിൽ ഏതാനും മാനുകളും പക്ഷികളും ചത്തതിനെത്തുടർന്ന് മൃഗങ്ങളെ മാറ്റുന്നതിന് അനുമതി നിഷേധിച്ചു. തുടർന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ കേന്ദ്ര സൂ അഥോററ്റിയുമായി നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് അനുമതിലഭിച്ചത്. കഴിഞ്ഞമാസം തിരുവനന്തപുരം മൃഗശാലയിൽനിന്നു കാട്ടുപോത്തുകളെ സുവോളജിക്കൽ പാർക്കിലെത്തിച്ചിരുന്നു.