സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പരേഡും പതാക ഉയർത്തലും
1581029
Sunday, August 3, 2025 8:23 AM IST
തൃശൂർ: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ 15ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എആർ ക്യാന്പിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സിറ്റി എസ്പിസി പദ്ധതിയുടെ പതാക ഉയർത്തി. തുടർന്ന് തൃശൂർ സിറ്റിയിലെ 11 സ്കൂളുകളിലെ 330 കേഡറ്റുകൾ പങ്കെടുത്ത സെറിമോണിയൽ പരേഡിൽ ജില്ലാ കളക്ടർ സല്യൂട്ട് സ്വീകരിച്ചു .
സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, എസ്പിസി ജില്ലാ നോഡൽ ഓഫീസറും തൃശൂർ സിറ്റി പോലീസ് അഡീഷണൽ എസ്പിയുമായ ഷീൻ തറയിൽ എന്നിവർ മുഖ്യാതിഥികളായി. ആര്യംപാടം സർവോദയം സ്കൂളിലെ കേഡറ്റ് ഐശ്വര്യ നയിച്ച പരേഡിൽ വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂൾ ഒന്നാംസ്ഥാനം നേടി.
അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ ജ്യോതിസ് തോമസ്, സബ് ഇൻസ്പെക്ടർ ടി.എൻ. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.