മാലിന്യത്തില്‍നിന്ന് വിസ്മയത്തിലേക്ക്; ക്രൈസ്റ്റ് കോളജില്‍ "റിജുവനേറ്റ് 2025'
1581010
Sunday, August 3, 2025 8:14 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് കരകൗശലപ്രദര്‍ശനം സംഘടിപ്പിച്ചു. മാലിന്യവസ്തുക്കളില്നിന്ന് നിര്‍മിച്ച കരകൗശലവസ്തുക്കളാണു പ്രദര്‍ശിപ്പിച്ചിരുന്നത്.
പുനരുപയോഗത്തിന്റെ പ്രാധാന്യവും പരിസ്ഥിതി ബോധവത്കരണവും മുന്‍നിര്‍ത്തി സംഘ ടിപ്പിച്ച പ്രദര്‍ശനത്തില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍, പഴയ ന്യൂസ് പ്പേപ്പറുകള്‍, പഴയ തുണികള്‍, കാര്‍ഡ്ബോര്‍ഡ്, സിഡികള്‍ തുടങ്ങിയവ പുനരുപയോഗിച്ച് എന്‍എസ്എസ് വോളന്റിയേഴ്സ് നിര്‍മിച്ച വസ്തുക്കള്‍ കാഴ്ചക്കാരില്‍ കൗതുകം നിറച്ചു. കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് എന്‍എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സര്‍, ജില്ല എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത്, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രോഗ്രാം ഓഫീസര്‍ ഡോ. അനുഷ മാത്യു, അസി. പ്രഫ. വി.പി. ഷിന്റോ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രദര്‍ശനം ആരംഭിച്ചു.