ജില്ലാ ജൂണിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ
1581028
Sunday, August 3, 2025 8:23 AM IST
തൃശൂർ: വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പതിനൊന്നാമതു ജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വെട്ടിക്കുഴി നോട്ടർഡാം സ്പോർട്സ് ക്ലബ്ബും പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നിയും ജേതാക്കളായി.
ക്ഷത്രിയ സ്പോർട്സ് ക്ലബ് ആൺകുട്ടികളുടെ വിഭാഗത്തിലും നോട്ടർഡാം സ്പോർട്സ് ക്ലബ് പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാംസ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്ഡി വിഎച്ച്എസ്എസ് പേരാമംഗലം, പെൺകുട്ടികളുടെ വിഭാഗത്തിൽ പ്ലേ ബോയ്സ് സ്പോർട്സ് ക്ലബ് എന്നിവർക്കാണ് മൂന്നാംസ്ഥാനം.
തൃശൂർ ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ചാന്പ്യൻഷിപ്പ് വി.യു. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. ആകാശ്, ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി അഖിൽ അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.