സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് സുവര്‍ണജൂബിലി ആഘോഷങ്ങള്‍ തുടങ്ങി
1581012
Sunday, August 3, 2025 8:14 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകള്‍ സ്ഥാപിതമായി 50 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി സുവര്‍ണപഥം എന്ന പേരില്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചു. വ്യത്യസ്തമായ 50 കര്‍മപദ്ധതികളാണു സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടപ്പാക്കുന്നത്.
സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
തൃശൂര്‍ ജില്ല എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. രഞ്ജിത്ത് വര്‍ഗീസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി, കോളജിലെ സെല്‍ഫ് ഫിനാന്‍സിംഗ് കോ-ഓര്‍ഡിനേറ്ററും എന്‍എസ്എസിന്റെ ആദ്യ ബാച്ച് വിദ്യാര്‍ഥിയുമായ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എന്‍. ഉര്‍സുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ, പ്രമീജ, എന്‍എസ്എസ് വോളന്റിയര്‍ അരുണിമ എന്നിവര്‍ പ്രസംഗിച്ചു.