കാണാതായ സൈനികൻ തിരിച്ചെത്തി
1581114
Monday, August 4, 2025 1:11 AM IST
ഗുരുവായൂർ: യുപിയിലെ ബറേലിയിലേക്ക് പരിശീലനത്തിനുപോയി കാണാതായ ഗുരുവായൂർ സ്വദേശിയായ സൈനികൻ തിരിച്ചെത്തി. താമരയൂർ കൊങ്ങണംവീട്ടിൽ ഫർസീൻ ഗഫൂറാണ്(28) തിരിച്ചെത്തിയത്. ഇയാള്‍ ശനിയാഴ്ച രാത്രി വീട്ടിലെത്തി. തുടര്‍ന്ന് മുതുവട്ടൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. ഫർസീൻ തിരിച്ചെത്തിയ വിവരം ഗുരുവായൂർ പോലീസ് യുപി പോലീസിനെ അറിയിച്ചു.
ജൂലെെ 10ന് ബാന്ദ്ര റെയിൽവെ സ്റ്റേഷനിൽനിന്ന് റാംനഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യാത്രപോയ ഫർസിൻ രാത്രി പത്തരവരെ ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടിയില്ല. പരിശീലനസ്ഥലത്തും എത്തിയിട്ടില്ലന്നറിഞ്ഞതോടെ ബന്ധുക്കൾ ബറേലിയിലെത്തി പോലീസിൽ പരാതിനൽകി അന്വേഷണംനടത്തിവരികയായിരുന്നു. സെെനിക തലത്തിലും അന്വേഷണം നടക്കുകയായിരുന്നു. ഭാര്യ സെറീന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്കി. ആര്‍മി പൂനെ റെജിമെന്റില്‍ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളജില്‍ ഫാര്‍മസിസ്റ്റാണ് ഫർസിൻ.