ചാലക്കുടി ട്രങ്ക് റോഡ് ജംഗ്ഷനിൽ അപകടകരമായി മാൻഹോളുകൾ
1581361
Tuesday, August 5, 2025 1:04 AM IST
ചാലക്കുടി: ഏറെ തിരക്കുള്ള ട്രങ്ക് റോഡ് ജംഗ്ഷനിൽ നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്ത് ടെലിഫോൺ വകുപ്പിന്റെ മാൻ ഹോളിന്റെ മുകൾവശം താഴ്ന്നുപോയത് അപകടഭീക്ഷണി ഉയർത്തുന്നു. സ്കൂൾ കുട്ടികളും കാൽനട യാത്രക്കാരും മാൻ ഹോളിന്റെ സൈഡ് ഭാഗത്തോടുകൂടിയാണ് യാത്ര ചെയ്യുന്നത്. മാൻ ഹോളിന്റെ തകിട് താഴ്ന്നുനിൽക്കുന്നതിനാൽ പലപ്പോ ഴും അപകടം സംഭവിക്കുന്നു.
മാൻഹോൾ ഭാഗത്ത് എത്തുമ്പോൾ മാർക്കറ്റ് റോഡിലേക്കും റെയിൽവേ സ്റ്റേഷൻ റൂട്ടിലേക്കും വാഹനങ്ങൾ തിരിയുമ്പോൾ അപകടസാധ്യത കൂടുതലാണ്. നിലവിൽ ഈ ഭാഗത്ത് റോഡ് അല്പം ചെരിഞ്ഞാണു പോകുന്നത്. താഴ്ന്നുകിടക്കുന്ന മാൻ ഹോളിന്റെ തകിടിന്മേൽ വാഹനങ്ങൾ കയറി പോകുമ്പോൾ വലിയൊരു ശബ്ദം ഉണ്ടാവുന്നു.
എത്രയുംവേഗം മാൻഹോൾ ഭാഗത്ത് കൂടുതൽ കട്ടിയുള്ള തകിട് സ്ഥാപിച്ച് കോൺക്രീറ്റ്ചെയ്ത് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടെലികോം അധികാരികളോട് മുനിസിപ്പൽ കൗൺസിലർ തോമസ് മാളിയേക്കൽ ആവശ്യപ്പെട്ടു.