കുടുബങ്ങളിൽ പരിവർത്തനം വേണം: മാർ റാഫേൽ തട്ടിൽ
1581014
Sunday, August 3, 2025 8:14 AM IST
ചാലക്കുടി: നിത്യജീവിതത്തിലെ പരിവർത്തനം പോലെത്തന്നെ കുടുബങ്ങളിൽ പരിവർത്തനം വേണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ബോധിപ്പിച്ചു. എലിഞ്ഞിപ്രഫ്രാൻസിസ് അസീസി ദേവാലയത്തിൽ പോർസ്യുങ്കല പൂർണദണ്ഡവിമോചന ദിനത്തിൽ ദിവ്യബലി അർപ്പിച്ചുസംസാരിക്കയായിരുന്നു മേജർ ആർച്ച്ബിഷപ്.
കുടുംബങ്ങൾ സഭയുടെ തുടർച്ചയാണ്. നമ്മുടെ കുടുബങ്ങളുടെ ചിട്ടയും താളക്രമങ്ങളും നഷ്ടപ്പെടുന്നുണ്ടെന്നും ഇതുതിരുത്തണമെന്നും കുടുബങ്ങൾ പാലിക്കേണ്ട ക്രൈസ്തവ വിശ്വാസത്തിന്റെ ശൈലി കുടുബപ്രാർഥനയാണെന്നും ആർച്ച്ബിഷപ് തുടർന്നു പറഞ്ഞു.
മാതാവിന്റെ ഗ്രോട്ടോ മാർ റാഫേൽ തട്ടിൽ വെഞ്ചരിച്ചു. പൂർണദണ്ഡവിമോചന ശുശ്രൂഷകൾക്കും ദിവ്യബലിക്കും ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനും ഫ്രാൻസിസ് അസീസിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠക്ക് സെൻ്റ്് തോമസ് കപ്പൂച്ചിൻ പ്രൊവിൻഷ്യാൾ ഫാ. ജെയ്സൻ കാളനും കാർമികത്വം വഹിച്ചു.