ക്ഷേത്രത്തിൽ മോഷണശ്രമം: ഒരാള് അറസ്റ്റിൽ
1581017
Sunday, August 3, 2025 8:14 AM IST
വലപ്പാട്: തൃപ്രയാർ എളേടത്ത് പാണ്ടൻകുളങ്ങര ഭഗവതി ക്ഷേത്രചുറ്റമ്പലത്തിനുള്ളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണംനടത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുകര അറയ്ക്കൽ വീട്ടിൽ ഷിബു(48) വിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
്രവ്യാഴാഴ്ച രാത്രിയാണ് മോഷണം. ഷിബു വാടാനപ്പള്ളി, വലപ്പാട്, മതിലകം പോലീസ് സ്റ്റേഷനുകളിലായി വധശ്രമക്കേസിലും ആറ് മോഷണക്കേസുകളിലും പോലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലും പ്രതിയാണ്.
വലപ്പാട് സിഐ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ ആന്റണി ജിമ്പിൾ, ജിഎസ്സിപിഒമാരായ സന്ദീപ്, സോഷി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.