വീണ്ടും വികസനപ്രതീക്ഷ; നവകേരള സദസിലൂടെ 91 കോടിയുടെ പദ്ധതികൾ
1581101
Monday, August 4, 2025 1:11 AM IST
തൃശൂർ: ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നവകേരളസദസിൽ സമർപ്പിച്ച പദ്ധതികളിൽ 91 കോടി രൂപയുടെ വികസനപദ്ധതികൾക്ക് അംഗീകാരം. നവകേരള സദസിൽ ഉയർന്നുവന്ന പദ്ധതികളുടെ അന്തിമപട്ടിക ഭേദഗതികളോടെ സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നു. തദേശസ്വയംഭരണം, ഗതാഗതം, ആരോഗ്യം, പൊതുമരാമത്ത്, വനംവന്യജീവി, സാംസ്കാരികം, റവന്യൂ തുടങ്ങിയ വകുപ്പുകൾക്കു കീഴിൽ വരുന്ന നിരവധി പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.
4 തോന്നൂർക്കര- തോട്ടയ്ക്കാട് റോഡ് പുനരുദ്ധാരണം: 3.50 കോടി രൂപ.
4 ദേശമംഗലം പഞ്ചായത്തിലെ തൃക്കേക്കുളം നവീകരണം 3.50 കോടി രൂപ.
4കടങ്ങോട് ഗ്രാമപഞ്ചായത്ത് വെള്ളറക്കാട് പള്ളിമേപ്പുറം തിപ്പിലശേരി റോഡ് ആധുനികവത്കരണം: 4.50 കോടി രൂപ.
4 വേലൂർ ഗ്രാമപഞ്ചായത്ത് എരുമപ്പെട്ടി -പഴവൂർ റോഡ് ആധുനികവത്കരണം: 2.50
കോടി രൂപ.
4 ചാവക്കാട് നഗരസഭ മുൻസിപ്പൽ ടൗണ് ഹാൾ നിർമാണം: ഏഴുകോടി രൂപ വകയിരുത്തി.
4 മുല്ലശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കോന്പൗണ്ടിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണം: നാല് കോടി രൂപ.
4എളവള്ളി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടത്തിനു മുകളിൽ
രണ്ട് നിലകളുടെ നിർമാണം: മൂന്നു കോടി രൂപ.
4വടക്കാഞ്ചേരി കൾച്ചറൽ കണ്വൻഷൻ സെന്റർ നിർമാണം: ഏഴു കോടി രൂപ.
4 പുത്തൂർ ഗ്രാമപഞ്ചായത്തിൽ തോണിപ്പാറ കുരിശുമൂല റോഡ് അഭിവൃദ്ധിപ്പെടുത്തൽ: ഏഴു കോടി രൂപ.
4 തൃശൂർ കെ എസ്ആർടിസി സ്റ്റാൻഡ് വികസനം: ഏഴു കോടി രൂപ.
4 അന്തിക്കാട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ കെട്ടിടനിർമാണം: അഞ്ച് കോടി രൂപ.
4ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം നിർമാണം: രണ്ടു കോടി രൂപ.
4ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട റവന്യൂ ടവർ നിർമാണം: മൂന്നു കോടി
രൂപ.
4 മൂന്നുപീടിക ജംഗ്ഷനിൽ മാർക്കറ്റ് കെട്ടിടം: നാലു കോടി രൂപ.
4ഇരിങ്ങാലക്കുട കെ എസ്ആർടിസി ഓപ്പറേറ്റിംഗ് യൂണിറ്റിൽ പുതിയ ബസ് ബേയും
ഓഡിറ്റോറിയവും നിർമാണം: മൂന്നു കോടി രൂപ.
4 ഇരിങ്ങാലക്കുടയിൽ സാംസ്കാരികസമുച്ചയം: നാലു കോടി രൂപ.
4ഓവുങ്ങൽ- കൊരച്ചാൽ ചെന്പൂച്ചിറ നൂലുവള്ളി റോഡ് ബിഎം ആൻഡ് ബിസി നവീകരണം- ആറ് കോടി രൂപ.
4 ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി: ഒരു കോടി രൂപ.
ശക്തൻ മാർക്കറ്റ്: അബുദാബി
മോഡലിൽ
തൃശൂർ: അബുദാബി മോഡലിൽ ആയിരം കോടി ചെലവിട്ടു നിർമിക്കുമെന്നു പറയുന്ന ശക്തൻ മാർക്കറ്റ് പദ്ധതി നടപ്പായാൽ നഗരത്തിന്റെ മുഖഛായ മാറുമെന്ന് ഉറപ്പ്. ഏതാനും മാസങ്ങൾ മാത്രം ഭരണമുള്ള കോർപറേഷനിൽ ഇതെങ്ങനെ നടപ്പാക്കുമെന്ന ആശങ്ക മാത്രമാണുള്ളത്. മാർക്കറ്റ് നിർമാണത്തിന്റെ തറക്കല്ലിടൽ അധികം വൈകാതെ നടക്കുമെന്നാണു മേയർ എം.കെ. വർഗീസ് പറഞ്ഞത്.
നാലു നിലകളുള്ള മത്സ്യമാർക്കറ്റ്, പച്ചക്കറി, ഫലവിപണി, പുഷ്പ മാർക്കറ്റ് എന്നിവ സജ്ജമാക്കുന്ന മാർക്കറ്റ്, നഗരത്തിന്റെ വ്യാപാരമേഖലയെ മാറ്റിമറിക്കും. ഡിപിആർ തയാറാക്കുമെന്നും കിഫ്ബിയിലൂടെ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുമെന്നും മേയർ പറയുന്നു. റോഡിലേക്ക് ഇറങ്ങിയുള്ള കച്ചവടങ്ങൾക്കും ഇതോടെ പരിഹാരമാകും.
4 ചാലക്കുടി കെ എസ്ആർടിസി ടെർമിനൽ നിർമാണം നാല് കോടി രൂപ.
4 കോടശേരി നായരങ്ങാടി ജംഗ്ഷൻ മുതൽ പരിയാരം ഗ്രാമപഞ്ചയത്തിലെ ആനമല
പിഡബ്ല്യുഡി. റോഡ് വരെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമാണം: മൂന്ന്
കോടി രൂപ.
4 കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ അഞ്ചുനില കെട്ടിടത്തിലേക്ക് ചികിത്സാ സജ്ജീകരിക്കൽ: 2.30 കോടി രൂപ.
4 മാന്പ്ര കൂട്ടാലപ്പാടം, മാന്പ്ര തീരദേശ പൊതുമരാമത്ത് റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനരുദ്ധാരണം: 4.70 കോടി രൂപ.