പെരിങ്ങൽകുത്ത് ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തും
1581004
Sunday, August 3, 2025 8:14 AM IST
ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് മഴക്കാലത്ത് 415 മീറ്ററിൽ താഴെ നിർത്തി വെള്ളപ്പൊക്ക നിയന്ത്രണം നടത്തണമെന്നാവശ്യപ്പെട്ട് ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറവും ജല ജാഗ്രതാസമിതിയുടെയും നേതൃത്വത്തിൽ അഞ്ചിന് 10.30ന് കെഎസ്ഇബി ഓഫീസിനു മുൻപിൽ ധർണ നടത്താൻ തീരുമാനിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ. ഗോപാലകൃഷ് ണൻ അധ്യക്ഷത വഹിച്ചു. എസ്പി രവി, അഡ്വ. ബിജു എസ്. ചിറയത്ത്, ഡോ. ബി. രാധാരമണൻ, ഡെന്നി മൂത്തേടൻ, എം. മോഹൻദാസ്, ജയൻ ജോസഫ് പട്ടത്ത്, കെ.എം. ഹരി നാരായണൻ, കലാഭവൻ ജയൻ, സുരേഷ് മുട്ടത്തി തുടങ്ങിയവർ പ്രസംഗിച്ചു.