രാജ്യത്തു ഹിന്ദുത്വ അജൻഡകൾ നടപ്പാക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗം: സി.എൻ. ജയദേവൻ
1581360
Tuesday, August 5, 2025 1:04 AM IST
കയ്പമംഗലം: രാജ്യത്ത് ഹിന്ദുത്വ അജൻഡകൾ നടപ്പാക്കുന്നതിനായള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് നിരപരാധികളായ കന്യാസ്ത്രീകളെ ജനാധിപത്യ വിരുദ്ധമായി അറസ്റ്റ് ചെയ്തത് ജയിലിലടച്ച സംഭവമെന്ന് സിപിഐ നേതാവും മുൻ എംപിയുമായ സി.എൻ. ജയദേവൻ പറഞ്ഞു.
കള്ളകേസ് ചുമത്തി മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത് ജയിലിലടച്ച ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിനെതിരെ എൽഡിഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണപുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ് അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എൽഡിഎഫ് ജില്ലാ കൺവീനറുമായ പി.കെ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
ഇ.ടി. ടൈസൺ എംഎൽഎ, വിവിധ ഘടകകക്ഷി നേതാക്കളായ കെ.വി. രാജേഷ്, പി.എം. അഹമ്മദ്, കെ.കെ. ആബിദലി (സിപിഎം), കെ.ജേ. തോമസ് (കേരള കോൺഗ്രസ് -എം) റഷീദ് ചളിങ്ങാട് (ഐഎൻഎൽ), കെ.ബി. ഹൈദ്രോസ് (ജനതാദൾ -എസ്) തുടങ്ങിയവർ പ്രസംഗിച്ചു.