വീടിന്റെ മേൽക്കൂര തകർന്നുവീണു; കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു
1581351
Tuesday, August 5, 2025 1:04 AM IST
കാഞ്ഞാണി: കാരമുക്ക് എട്ടുസെന്റ് ഉന്നതിറോഡിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. വീട്ടിലുണ്ടായിരുന്ന കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പച്ചാമ്പിള്ളി അർജുനന്റെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഈ സമയത്ത് അർജുനനും ഭാര്യയും മകനും വീടിനകത്തായിരുന്നു. ശബ്ദംകേട്ട് ഇവർ പുറത്തേക്ക് ഓടിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവമറിഞ്ഞ് മണലൂർ പഞ്ചായത്തംഗം കവിത രാമചന്ദ്രൻ സ്ഥലം സന്ദർശിച്ചു.