കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
1581105
Monday, August 4, 2025 1:11 AM IST
ചാലക്കുടി: റോഡിലൂടെ നടന്നുപോകുകയായിരുന്നയാളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചൗക്ക കാഞ്ഞിരപ്പള്ളിക്കാരൻ ഫാസിലി(44) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം. രാവിലെ ചൗക്ക കെന്റ്സ് ഗാർഡൻ റോഡിലൂടെ നടന്നു പോവുകയായിരുന്ന കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ ഷിയാസി(50 ) നെ ഇന്നോവ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിന് ഉപയോഗിച്ച ഇന്നോവ കാർ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പറയുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഷിയാസ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫാസിലും ഷിയാസും അയവാസികളാണ്.
ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത രംഗൻ, ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്ഐ മാരായ ഋഷിപ്രസാദ്, കൃഷ്ണൻ, സിപിഒമാരായ പ്രദീപ്, സജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.