ഉന്നതവിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യം: കെ.സി. വേണുഗോപാൽ
1581111
Monday, August 4, 2025 1:11 AM IST
ചാലക്കുടി: ഉന്നത വിദ്യാഭ്യാസം സാധാരണക്കാർക്ക് ഇപ്പോഴും അപ്രാപ്യാമാണെന്ന് കെ.സി. വേ ണുഗോപാൽ എംപി. നിയോജക മണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുബങ്ങളിലെ വിദ്യാർഥികൾക്ക് സനീഷ്കുമാർ ജോസഫ് എം എൽഎ ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ വിദ്യാർഥികൾക്കുവേണ്ടിഎല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ' സ്ഥാപിച്ച ഒരു മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദേഹത്തിന്റെ ഒരു കാരുണ്യസ്പർശം ലഭിക്കാത്തവർ കുറവാണെ ന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
സനീഷ്കുമാർ ജോസഫ് എം എൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എംപി മുഖ്യ പ്രഭാഷണം നടത്തി.
ചാണ്ടി ഉമ്മൻ എംഎൽഎ, ബി ഷപ് മാർ പോളി കണ്ണൂക്കാടൻ, സ്വാമി ഉദിത് ചൈ തന്യ, ഇമാം ഹാജി ഹുസൈൻ ബാഗവി, നഗരസഭ ചെയർപേഴ് സൻ ഷിബു വാലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്, കൗൺസിലർ ബിന്ദു ശശികുമാർ, സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ റവ.ഡോ. സിസ്റ്റർ ഐറിൻ എന്നിവർ പ്രസംഗിച്ചു.