അമല ഗ്യാസ്ട്രോ സെന്റർ ഉദ്ഘാടനം ചെയ്തു
1581348
Tuesday, August 5, 2025 1:04 AM IST
തൃശൂർ: പട്ടിക്കാട് ചെന്പൂത്ര പി.എം. ആർക്കേഡിൽ ആരംഭിച്ച അമല ഗ്യാസ്ട്രോ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു.
ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്കൽ, തൃശൂർ തഹസിൽദാർ ടി. ജയശ്രീ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ഗ്യാസ്ട്രോ മേധാവി ഡോ. സോജൻ ജോർജ്, ഡോ. റോബർട്ട് പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.