വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോപ്രദര്‍ശനം ഇന്നുമുതല്‍
1581009
Sunday, August 3, 2025 8:14 AM IST
മറ്റത്തൂര്‍: ചുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോമ്യൂസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 ഛായഗ്രഹണ കലാകാരികളുടെ സംഗമം എന്ന പേരിലിലുള്ള ഫോട്ടോപ്രദര്‍ശനം ഇന്നു തുടങ്ങും. സമാനതകള്‍ ഇല്ലാത്ത ഛായാഗ്രഹണ വീക്ഷണങ്ങള്‍ ഒത്തുചേരുന്ന പ്രദര്‍ശനത്തില്‍ 38 ഛായാചിത്രങ്ങളുണ്ടാകും.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ ഛാ യാഗ്രഹണ വൈദഗ്ധ്യത്തിനു പ്രാമുഖ്യം നല്‍കുന്നതോടൊപ്പം ലിംഗ സാമൂഹിക സമത്വസന്ദേശവും സംഗമം ഉള്‍ക്കൊള്ളുന്നു. നാളെ വൈകുന്നേരം നാലിന് തദ്ദേശവകുപ്പ് അസി.ഡയറക്ടര്‍ ബിന്ദു പരമേശ്വരന് പ്രദർശനം ഉദ്ഘാടനം ചെയ്യും.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ചിത്രകല അധ്യാപിക പ്രിയ ഷിബു തുടങ്ങി യവര്‍ പങ്കെടുക്കും. ഈ മാസം 31 വരെയാണു പ്രദര്‍ശനം.