അന്യായ ന്യായവിലയില്‍ തിരുത്ത്; കാക്കത്തുരുത്തി നിവാസികള്‍ക്ക് ആശ്വാസം
1581007
Sunday, August 3, 2025 8:14 AM IST
എടതിരിഞ്ഞി: വില്ലേജിലെ രണ്ട് സര്‍വേ നമ്പറുകളിലെ ഭൂമിയുടെ തിരുത്തിയ ന്യായവിലകള് ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ കാക്കത്തുരുത്തി നിവാസികള്‍ ആശ്വാസത്തില്‍. സര്‍വേ 462, 463/1 നമ്പറുകളില്‍ 2010 ല്‍ കുറച്ചിരുന്ന വിലകളാണ് പ്രദേശവാസിയായ ആനക്കോട്ട് ഷംസുദ്ദീന് ജില്ല കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും നല്കിയ പരാതികളെത്തുടര്‍ന്ന് 14 വര്‍ഷങ്ങള്‍ക്കു ശേഷം ഗസറ്റില്‍ വിജ്ഞാപനം ചെയ്തുവന്നത്. ന്യായവില നിലവില്‍വന്ന 2010 ല്‍തന്നെ വില്ലേജില്‍ പൊതുവേയും ഈ രണ്ടു നമ്പറുകളില്‍ പ്രത്യേകിച്ചും വില ഉയര്‍ന്നതാണെന്ന് പരാതിയുയര്‍ന്നിരുന്നു.
പഞ്ചായത്ത് റോഡുള്ള ഭൂമിക്ക് രണ്ടര സെന്റിന് (ഒരു ആര്) 7.5 ലക്ഷം രൂപയാണ് അന്നു നിശ്ചയിച്ചത്. എന്നാല്‍, അതേവര്‍ഷംതന്നെ കുടുംബി എഡ്യൂക്കേഷന്‍ ട്രസ്റ്റ് തൃശൂര്‍ സബ് കളക്ടര്‍ക്ക് അപേക്ഷ നല്‍കുകയും പഞ്ചായത്ത് റോഡുള്ള ഭൂമിക്ക് ഒരു ആറിന് 85000 രൂപയാക്കി വിലകുറച്ച് ഉത്തരവ് നേടുകയും ചെയ്തു. എന്നാല്‍ കുറവു വരുത്തിയ വിലകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല. ട്രസ്റ്റിന്റെ രജിസ്ട്രേഷനെത്തുന്നവരോട് ഉയര്‍ന്ന ന്യായവിലയുടെ സ്റ്റാമ്പ് ഡ്യൂട്ടിതന്നെ അടക്കണമെന്ന് രജിസ്ട്രേഷന് ഓഫീസ് നിര്‍ദേശിച്ചു.
സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ന്യായവില ഉയര്‍ത്താന്‍ തുടങ്ങിയതോടെ 7.5 ലക്ഷമെന്നത് 19.80 ലക്ഷം രൂപയായി ഉയര്‍ന്നു. ഇതോ ടെ പ്രദേശത്തെ ജനങ്ങളുടെ ഭൂമി രജിസ്ട്രേഷന് ആവശ്യങ്ങള്‍ മുടങ്ങി. രണ്ട് നമ്പറുകളിലുമായി 115 ഏക്കര്‍ 86 സെന്റ് ഭൂമിയുണ്ട്. കൈവശക്കാരുടെ എണ്ണം 500ല്‍ അധികവും. വിഷയം ചൂണ്ടിക്കാട്ടി ഷംസുദീന്‍ 2022ലെ ജനസമക്ഷം ഫയല്‍ അദാലത്തില്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്കി.
വിലകള്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടന്നി ല്ല. അവസാനം വിഷയത്തിന്റെ സങ്കീര്‍ണതയും ജില്ലാകളക്ടറുടെ ഉത്തരവുകളും കാണിച്ച്് കഴിഞ്ഞമാസം തൃശൂര്‍ സബ് കളക്ടര്‍ക്ക് അപേക്ഷ നല്കി. വിഷയം ബോധ്യപ്പെട്ട സബ് കളക്ടര്‍ തിരുത്തിയ ന്യായവിലകള് ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനല്‍ ഓഫീ സര്‍ക്ക് നിര്‍ദേശം നല്കി. ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ു. പിഡബ്ല്യുഡി റോഡുള്ള ഭൂമികള്‍ക്ക് ഒരു ആറിന് 85000 രൂപ, സ്വകാര്യറോഡുള്ള ഭൂമികള്‍ക്ക് 75000 രൂപ, വഴിയില്ലാത്ത ഭൂമികള്‍ക്ക് 55 000 രൂപ എന്നിങ്ങനെയാണ് വില.