ചാരായവില്പന: ഒരാൾ അറസ്റ്റിൽ
1581005
Sunday, August 3, 2025 8:14 AM IST
അതിരപ്പിള്ളി: ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തിവന്നിരുന്ന വെറ്റിലപ്പാറ സ്വദേശി കല്ലേലി വീട്ടിൽ വിനീഷിനെ (44) ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഉന്നതികളിലേക്കു വില്പനയ് ക്കായി കൊണ്ടുപോകുകയായിരുന്ന ഒന്നര ലിറ്റർ ചാരായവുമായാണ് ഇയാൾ പിടിയിലായത്. ലിറ്ററിന് 1000 രൂപക്കാണ് ഇയാൾ ചാരായം ചില്ലറ വില്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.