ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ഇന്നുകൂടി; സ്പോട്ട് ബുക്കിംഗിന് ഐഫോണ്‍ സമ്മാനം
1581030
Sunday, August 3, 2025 8:23 AM IST
തൃശൂർ: എംജി റോഡിലെ ശ്രീശങ്കര ഹാളിൽ നടക്കുന്ന ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ഇന്നു രാത്രി എട്ടിനു സമാപിക്കും. എക്സ്പോ സന്ദർശിച്ച് വില്ലയോ ഫ്ളാറ്റോ സ്പോട്ടിൽ ബുക്ക് ചെയ്യുന്നവർക്ക് ഐഫോണ്‍ സമ്മാനമായി നേടാൻ ഇന്നുകൂടി അവസരമുണ്ട്.
പ്രവേശനം സൗജന്യം. ബജറ്റഡ്, ലക്ഷ്വറി അപ്പാർട്മെന്റുകൾ, വില്ലകൾ തുടങ്ങിയ 150-ഓളം പ്രോജക്ടുകളാണ് എക്സ്പോയിലുള്ളത്. പ്രമുഖ ബാങ്കുകളുടെ സ്റ്റാളുകളിൽനിന്ന് ഉപഭോക്താക്കൾക്ക് ഹൗസിംഗ് ലോണ്‍ സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും അവസരമുണ്ട്.