സെന്റ് അലോഷ്യസ് കോളജിൽ ഏകദിന ശില്പശാല നടത്തി
1581104
Monday, August 4, 2025 1:11 AM IST
എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളജിലെ ബോട്ടണി ആൻഡ് കംപ്യൂട്ടേഷണൽ ബയോളജി വിഭാഗത്തിന്റെ കണ്‍സൾട്ടൻസി സെല്ലിന്റെ നേതൃത്വത്തിൽ മോളിക്ക്യുലാർ ഡോക്കിംഗ് എന്ന വിഷയത്തിൽ ഏകദിന ശാസ്ത്രീയ ശില്പശാല നടത്തി. കാർഷിക സർവകലാശാലയിലെ പ്ലാന്റ് ബയോടെക്നോളജി ആൻഡ് മോളിക്യുലാർ ബയോളജി സെന്ററിലെ തലവനും പ്രഫസറുമായ ഡോ. ദീപു മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. ഇ.ഡി. ഡയസ്, മാനേജർ ഫാ. തോമസ് ചക്രമാക്കിൽ, ബോട്ടണി ആൻഡ് കംപ്യൂട്ടേഷണൽ ബയോളജിവിഭാഗം മേധാവി ഡോ. മനു ഫിലിപ്പ്, സുവോളജിവിഭാഗം മേധാവി ജെയിൻ തേറാട്ടിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. അരുണ്‍ ജോസ്, ലൈബ്രേറിയൻ വിനീത ഡേവിസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എസ്.ഐ. അരുണ എന്നിവർ പ്രസംഗിച്ചു. കംപ്യൂട്ടേഷണൽ ബയോളജി അധ്യാപകരായ ഡോ. എസ്.ഐ. അരുണ, ഡോ. ഷൗമി, പവിത്ര എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി. 11 കോളജുകളിൽനിന്ന് അന്പതോളംപേർ പങ്കെടുത്തു.