ന്യൂനപക്ഷവേട്ട: കോൺഗ്രസ്-എസ് ഏജീസ് ഓഫീസ് മാർച്ച് നടത്തി
1581353
Tuesday, August 5, 2025 1:04 AM IST
തൃശൂർ: രാജ്യത്തെ ന്യൂനപക്ഷവേട്ടയ്ക്കെതിരേയും ഭരണഘടനാലംഘനങ്ങൾക്കെതിരേയും കോൺഗ്രസ് -എസ് ഏജീസ് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസമരം ഭരണഘടനയുടെ ആമുഖം വായിച്ചു മെഴുകുതിരി തെളിച്ച് ജില്ലാ പ്രസിഡന്റ് സി.ആർ. വത്സൻ ഉദ്ഘാടനം ചെയ്തു. സി.ഡി. ജോസ് അധ്യക്ഷത വഹിച്ചു. ഗാന്ധിജിയിലേക്കു മടങ്ങൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സമരം.
ജില്ലാ വൈസ് പ്രസിഡന്റ് ബാലൻ കണിമംഗലത്ത് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി കെ. രാജൻ നന്ദിയും പറഞ്ഞു. റഫീക്ക് തങ്ങൾ, അഡ്വ. ഒ.യു. ജോൺ, യൂത്ത് കോൺഗ്രസ് -എസ് ജില്ലാ പ്രസിഡന്റ് അനൂപ് പെരുമ്പിലാവിൽ, പി.ഡി. നാരായണൻ, ശിവൻ കാര്യാത്തുപ്പറമ്പിൽ, അഡ്വ. ബേബി പി. ആന്റണി, ശിവൻ ഗുരുവായൂർ, പി.കെ. മുഹ്സിൻ, റിസ്ന ഗുരുവായൂർ, അമൽ, പി.കെ. സോമൻ, ഒ.സി. ജോൺസൻ എന്നിവർ പ്രസംഗിച്ചു.