മറ്റത്തൂരില്‍ ഹരിതകര്‍മസേനയെ ആദരിച്ചു
1581108
Monday, August 4, 2025 1:11 AM IST
കോടാലി: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കോടാലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉണര്‍ത്തു ജാഥയും ആദരണയോഗവും സംഘടിപ്പിച്ചു. വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാമഗ്രികളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടു സംഘടിപ്പിച്ച ഉണർത്തുജാഥ മൂന്നുമുറിയില്‍ നിന്നാരംഭിച്ച് കോടാലിയില്‍ സമാപിച്ചു. തുടര്‍ന്ന് കോടാലി ആല്ത്തറക്കല് നടന്ന ആദരണയോഗം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി എ.ടി. ജോസ് അധ്യക്ഷത വഹിച്ചു.
പ്ലാസ്റ്റിക് പാഴ്വസ്തു ശേഖരണത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച മറ്റത്തൂര്‍ ഗ്രാമപഞ്ചാ യത്ത് ഹരിതകര്‍മസേനയെ ഐആര്‍ടിസി റീജനല്‍ കോ-ഓഡിനേറ്റര്‍ വി.കെ. ജയ്സോമനാഥന്‍ ആദരിച്ചു. ഹരിതകര്‍മസേന സെക്രട്ടറി നിബി സുധീഷിന്റെ നേതൃത്വത്തിലുള്ള വോളന്റിയര്‍മാര്‍ ആദരം ഏറ്റുവാങ്ങി. ഹരിതകര്‍മസേനയുടെ നേട്ടങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിക്കുന്ന പ്രചാരണനോട്ടീസിന്റെ പ്രകാശനം വെള്ളിക്കുളങ്ങര സര്‍വീസ് സഹകരണസംഘം പ്രസിഡന്റ് ഐ.ആര്. ബാലകൃഷ്ണ ന് നിര്‍വഹിച്ചു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷൈബി സജി, കെ.കെ. അനീഷ്കുമാര്‍, ആനപ്പാന്തം കാടര്‍ പഠനസംഘം കണ്‍വീനര്‍ ജോയ് കാവുങ്ങല്‍, കവി പ്രകാശന് ഇഞ്ചക്കുണ്ട് , ടി.എ. വേലായുധന്, കെ.കെ. സോജ, ടി.എം. ശിഖാമണി, ടി.ഡി. സഹജന് എന്നി വര് പ്രസംഗിച്ചു.