മാള കാർമൽ കോളജിൽ ഇന്ത്യൻ നോളജ് സിസ്റ്റം സെന്റർ
1581008
Sunday, August 3, 2025 8:14 AM IST
മാള: കാർമൽ കോളജിൽ ഇന്ത്യൻ നോളജ് സിസ്റ്റം സെന്റർ തുടങ്ങി. പ്രഭാഷകനും ഇന്റർനാഷണൽ സ്കൂൾ ഫോർ ഫൊണറ്റിക്സ് (കുസാറ്റ് ) എമരിറ്റസ് പ്രഫസറുമായ വിപിഎൻ നമ്പൂതിരി ഉദ് ഘാടനം ചെയ്തു. കാർമൽ കോ ളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റിനി റാഫേൽ അധ്യക്ഷത വഹിച്ചു. കാർമൽ കോളജ് സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റം കോ-ഒാർഡിനേറ്ററും ചരിത്ര വിഭാഗം അധ്യാപികയുമായ ടി. കെ. റീന, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപിക ഡോ. മീനു ജോസ്, ജോ യിന്റ്് കോ-ഒാർഡിനേറ്റർ ഡോ. മെറിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.