റോഡരികിൽ വൻതോതിൽ അറവുമാലിന്യം തള്ളിയനിലയിൽ
1581016
Sunday, August 3, 2025 8:14 AM IST
വടക്കാഞ്ചേരി: റോഡരികിൽ വൻതോതിൽ അറവുമാലിന്യംതള്ളിയനിലയിൽ കണ്ടെത്തി. ആര്യാംപാടം പുതുരുത്തി എൽഐസി ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം കാനയിലാണ് അറവുമാലിന്യം തള്ളിയനിലയിൽ കണ്ടത്.
വിദ്യാർഥികളടക്കം നിരവധിപേർ ബസ് കാത്തുനിൽക്കുന്ന പ്രദേശത്താണ് മാലിന്യംതള്ളിയത്. മാലിന്യം തള്ളിയതോടെ പ്രദേശത്ത് ദുർഗന്ധം വമിക്കുന്നു. കൂടാതെ വെള്ളച്ചാലിൽ അറവുമാലിന്യം തള്ളിയതിനാൽ കാനയിൽനിന്നു വെള്ളമൊഴുകി പ്രദേശത്തെ കിണറുകളിലേക്കെത്തുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.