അഭിനവിന്റെ വീടുനിർമാണം ആരംഭിച്ചു
1581117
Monday, August 4, 2025 1:11 AM IST
പുന്നംപറമ്പ്: തെരുവുവിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ചും തൊഴുത്തിൽ കിടന്നുറങ്ങിയും ദുരിതങ്ങളെനേരിട്ട് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തെക്കുംകര മലാക്ക ദുബായ് റോഡിൽ താമസിക്കുന്ന അഭിനവിന് തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകുന്ന ഭവനത്തിന്റെ നിർമാണ ഉദ്ഘാടനം ജോസ് വള്ളൂർ നിർവഹിച്ചു. തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയ്സൺ മാത്യു അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.ജി. ജയദീപ്, മുഖ്യപ്രഭാഷണംനടത്തി. നേതാക്കളായ എൻ.ആർ. സതീശൻ, എസ്.എ.എ. ആസാദ്, കെ.ടി. ജോയ്, സി. പ്രമോദ്, വി.ജി. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.