സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ
1580783
Saturday, August 2, 2025 11:22 PM IST
ആമ്പല്ലൂര്‍: സുരക്ഷാ ജീവനക്കാരൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ. ആമ്പല്ലൂർ ദേശീയപാതയ്ക്ക് സമീപം പൈനാടത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരനായ മരത്താക്കര കുഞ്ഞനംപാറ സ്വദേശി പുഴയ്ക്കല്‍ വീട്ടില്‍ ഭാസ്കരനാണ് (64) മരിച്ചത്.
ഏതാനും ദിവസങ്ങളായി അസുഖം മൂലം അവധിയിലായിരുന്ന ഭാസ്കരൻ വെള്ളിയാഴ്ചയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.
ശനിയാഴ്ച വെളുപ്പിന് ജോലിക്കെത്തിയ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനാണ് ഭാസ്കരനെ മരിച്ചനിലയില്‍ കണ്ടത്. ഭാര്യ: അംബിക. മക്കൾ: അനു, ജിനു. മരുമകൻ: ഷൈജു.