വീട്ടിൽ കയറി അതിക്രമം: യുവാവ് പിടിയിൽ
1590028
Monday, September 8, 2025 7:11 AM IST
ഗാന്ധിനഗർ: വീട്ടുമുറ്റത്ത് ഗൃഹനാഥനെയും സഹോദരനെയും മർദിച്ച യുവാവ് പിടിയിൽ. പെരുമ്പായിക്കാട് മാമ്മൂട് വട്ടമുകൾ ഫെബിൻ കുഞ്ഞുമോൻ (18) ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.
പെരുമ്പായിക്കാട് കുമാരനല്ലൂർ മങ്ങാട്ടുകടവ് ഭാഗത്ത് പാളയെപ്പള്ളി വീടിന്റെ മുറ്റത്ത് ഗൃഹനാഥയെയും സഹോദരനെയും ആക്രമിച്ച കേസിലാണ് ഗാന്ധിനഗർ പോലീസ് ഫെബിനെ അറസ്റ്റ് ചെയ്തത്. കോട്ടയം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.