അധ്യാപകദിനാചരണം
1590074
Monday, September 8, 2025 11:42 PM IST
സാന്തോം ആക്ടിവിറ്റി കൊളീജിയം
പാലാ: സെന്റ് തോമസ് ഹൈസ്കൂളില്‍ പാഠ്യേതര വിഷയങ്ങളുടെ ഭാഗമായി സാന്തോം ആക്ടിവിറ്റി കൊളീജിയം പദ്ധതി ആരംഭിച്ചു. പൂര്‍വവിദ്യാര്‍ഥിയും കായികാധ്യാപകനുമായ വി.സി. ജയിംസ് പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗ, കരാട്ടെ, സ്കേറ്റിംഗ്, ഫുട്ബോള്‍, വോളിബോള്‍, നെറ്റ്ബോള്‍, ചിത്രരചന, സംഗീതം, ബ്രേക്ക് ഡാന്‍സ്, ലാംഗ്വേജ് ലാബ് തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തോടൊപ്പം അധ്യാപക ദിനാചരണവും നടത്തി. അധ്യാപകര്‍ക്ക് കുട്ടികള്‍ ആദരമര്‍പ്പിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും ചെയ്തു. സീനിയര്‍ അധ്യാപികയായ ബിന്ദുമോള്‍ സിറിയക്കിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
സമ്മേളനത്തില്‍ സീനിയര്‍ അസിസ്റ്റന്റ് ജൂലി ജോസഫ്, ഹെഡ് മാസ്റ്റര്‍ ഫാ. റെജി തെങ്ങുംപള്ളി, സ്കൂള്‍ ഹെഡ്ബോയ് സിറിയക് ഡയസ്, ജോസഫ് ഫെലിക്സ് ജിന്നി, ജോബി വര്‍ഗീസ് കുളത്തറ എന്നിവര്‍ പ്രസംഗിച്ചു.
പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽനിന്നു വിരമിച്ച ഏറ്റവും മുതിർന്ന അധ്യാപകൻ ഇടയോടിയിൽ ഏബ്രഹാം (അവിരാ) സാറിനെ ആദരിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. സജി അമ്മോട്ടുകുന്നേൽ, ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ്, അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് അദ്ദേഹത്തിന്റെ ഭവനത്തിലെത്തി ആദരവർപ്പിക്കുകയും പൊന്നാടയണിയിക്കുകയും ചെയ്തു.
ചെമ്മലമറ്റം: പൂർവ അധ്യാപികയ്ക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. സ്കൂളിലെ പൂർവ അധ്യാപികസിസ്റ്റർ ഏയ്ഞ്ചലീസ് ഈറ്റത്തോട്ടിനെയാണ് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരിച്ചത്.