തീരാനഷ്ടമെന്ന് പി.ജെ. ജോസഫ്
1590117
Tuesday, September 9, 2025 12:21 AM IST
തൊടുപുഴ: കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗമായിരുന്ന അഡ്വ. പ്രിൻസ് ലൂക്കോസിന്റെ അകാലവേർപാട് പാർട്ടിക്കും മണ്ഡലത്തിനും തീരാനഷ്ടമാണെന്ന് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. പ്രഗത്ഭനായ നേതാവിനെയാണ് കേരള കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. ഒ. വി. ലൂക്കോസിന്റെ പുത്രനായ പ്രിൻസ് കളങ്കമില്ലാത്ത രാഷ്ട്രീയ പ്രവർത്തകനായിരുന്നു.
എപ്പോഴും സുസ്മേരവദനനായി സൗമ്യമായി ഇടപെട്ടിരുന്ന അദ്ദേഹം ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. പ്രിൻസിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
രാഷ്ട്രീയരംഗത്തെ
മാതൃകാവ്യക്തിത്വം: മോൻസ് ജോസഫ്
കോട്ടയം: രാഷ്ട്രീയരംഗത്തെ മാതൃകാവ്യക്തിത്വമായിരുന്നു പ്രിൻസ് ലൂക്കോസെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. രാഷ്ട്രീയരംഗത്ത് അഴിമതികറ പുരളാത്ത സത്യസന്ധതയുടെ മുഖമായിരുന്നു പ്രിൻസ് ലൂക്കോസ്. അദ്ദേഹത്തിന്റെ വേർപാട് കേരളരാഷ്ട്രീയത്തിനും പ്രത്യേകിച്ച് കേരള കോൺഗ്രസിനും കനത്ത നഷ്ടമാണ്. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.