ശ്രീനാരായണ ജയന്തി ഘോഷയാത്ര വർണാഭമായി
1590029
Monday, September 8, 2025 7:11 AM IST
തലയോലപ്പറമ്പ്: ശ്രീനാരായണഗുരുവിന്റെ 171-ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്എൻഡിപി യോഗം 3457-ാം നമ്പർ വടകര ശാഖ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, കുടുംബയൂണിറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ജയന്തി ഘോഷയാത്ര വർണാഭമായി.
ശാഖാ പ്രസിഡന്റ് വി.വി. വേണപ്പൻ, വൈസ് പ്രസിഡന്റ് എം.കെ. അനിൽകുമാർ സെക്രട്ടറി ഡി.സജീവ് നിരപ്പത്ത്, വത്സ മോഹൻ, സന്തോഷ് മാവുങ്കൽ,കെ.എസ് ശ്രീനിവാസൻ, പി.ടി ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.
തലയോലപ്പറമ്പ്: കെ.ആര്. നാരായണന് സ്മാരക തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുവിന്റെ 171-ാമത് ജയന്തി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി തലപ്പാറ ഗുരുദേവ പ്രാര്‍ഥനാലയത്തിനു മുന്നില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് യൂണിയന് പ്രസിഡന്റ് ഇ.ഡി. പ്രകാശന്,യൂണിയന് സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു,വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പന്തുടങ്ങിയവര് നേതൃത്വം നല്കി.
ഗുരു ജയന്തി സമ്മേളനം ഇ. ഡി.പ്രകാശന് ഉദ്ഘാടനം ചെയ്തു. എസ്.ഡി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. രഞ്ജിത് രാജപ്പന്, പി.കെ.വേണുഗോപാല്‍, കെ. എസ്.വിനോദ്, യു.എസ്. പ്രസന്നന് തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടർന്നു നടന്ന സംയുക്ത വാഹനറാലി യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഗൗതം സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.