മാ​ട​പ്പ​ള്ളി: മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പൂ​ര്‍ത്തീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍ഗ-​പി​ന്നാ​ക്ക​വി​ഭാ​ഗ വി​ക​സ​ന മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു നി​ര്‍വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​നാ​കും.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 2024-25, 2025-26 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ സ്മാ​ര​ക ഹാ​ള്‍, ചെ​മ്പും​പു​റം ക​മ്യൂ​ണി​റ്റി ഹാ​ള്‍, സൗ​ഹൃ​ദം വ​യോ​ജ​ന പാ​ര്‍ക്ക് എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഡോ.​ അം​ബേ​ദ്ക​ര്‍ സ്മാ​ര​ക ഹാ​ള്‍

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ യു​വ​തീ-​യു​വാ​ക്ക​ള്‍ക്കാ​യി തൊ​ഴി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള​ട​ക്കം ന​ട​ത്തു​ന്ന​തി​നാ​യി 32 ല​ക്ഷം ചെ​ല​വി​ട്ടു ന​വീ​ക​രി​ച്ചു. ശീ​തീ​ക​രി​ച്ച ഹാ​ളി​ല്‍ 250 പേ​ര്‍ക്കു​ള്ള സൗ​ക​ര്യം ഉ​ണ്ട്.

ചെ​മ്പും​പു​റം ക​മ്യൂ​ണി​റ്റി ഹാ​ള്‍

24 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്. 1800 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍ണ്ണം ഉ​ണ്ട്.

വ​യോ​ജ​ന പാ​ര്‍ക്ക്

പ്ര​ദേ​ശ​ത്തെ വ​യോ​ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക -മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ന്‍ 10 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടു നി​ര്‍മി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വേ​ദി ഉ​ള്‍പ്പെ​ടെ​യു​ണ്ട്.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ എ​ട്ടു​വ​രെ പ്ര​വ​ര്‍ത്തി​ക്കും. പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി 15 അം​ഗ പ്രാ​ദേ​ശി​ക സ​മി​തി രൂ​പീ​ക​രി​ച്ചു.