മേരി മൗണ്ട് ഇടവകയില്‍ സിനഡാത്മക കോണ്‍ക്ലേവ്
1590324
Tuesday, September 9, 2025 7:20 AM IST
ചങ്ങനാശേരി: വിജയപുരം രൂപതാ ശതാബ്ദിയാഘോഷങ്ങളുടെ മുന്നൊരുക്കമായി നടക്കുന്ന രൂപതാ സിനഡാത്മക കോണ്‍ക്ലേവില്‍ സമര്‍പ്പിക്കുന്നതിനുള്ള വിശ്വാസ, സഭ, സാമൂഹ്യ ജീവിത ന വീകരണത്തിനുള്ള സമഗ്ര മാര്‍ഗരേഖയ്ക്ക് മേരി മൗണ്ട് റോമന്‍ കത്തോലിക്കാ ഇടവക കോണ്‍ക്ലേവ് അംഗീകാരം നല്കി .
വികാരി ഫാ. മാത്യു ഒഴത്തിലിന്റെ അധ്യക്ഷതയില്‍ നടന്ന കോണ്‍ക്ലേവ് ഫൊറോനാ വികാരി ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. രൂപത ലിറ്റര്‍ജി കമ്മീഷന് ഡയറക്ടര്‍ ഫാ. ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് തോപ്പില്‍, ഫാ. ഫിലിപ്പ് കുരിശുംമൂട്ടില്‍, സിസ്റ്റര്‍ ഹരിത, സിസ്റ്റര്‍ ജ്യോതിസ്, ഷിബു ആന്റണി, ഇടവക സമിതി സെക്രട്ടറി ഫ്രാന്‍സിസ് സാവിയോ, എന്നിവര്‍ പ്രസംഗിച്ചു.
ജസ്റ്റിന് ബ്രൂസ്, തോമസ് മെയ്ന്‍, ഷേര്‍ളി തോമസ്, ഷിജിന് നൊറോണ, ജസ്റ്റിന് ഫെര്‍ണാണ്ടസ്, സഞ്ജയ് പോള്‍ എന്നിവര്‍ വിവിധ സെഷനുകളുടെ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.