വൈദ്യുതി ചാര്‍ജിംഗ് സ്റ്റേഷന് കാടുകയറി
1590332
Tuesday, September 9, 2025 11:32 PM IST
പാലാ: പാലാ-തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ ജംഗ്ഷന് സമീപം പാലാ നഗരസഭാ അതിര്‍ത്തിയിലുള്ള വൈദ്യുതി പോസ്റ്റില്‍ സ്ഥാപിച്ചിരിക്കുന്ന ചാര്‍ജിംഗ് സ്റ്റേഷൻ കാടുകയറിയ നിലയിൽ. ഇതിന്റെ പരിസരവും കാടുകയറിക്കിടക്കുകയാണ്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവ് പരിഹരിക്കുന്നതിനുവേണ്ടിയാണ് കെഎസ്ഇബി ചാര്‍ജിംഗ് പോയിന്റ് സ്ഥാപിച്ചത്.
കാട് വെട്ടിത്തെളിച്ച് ചാര്‍ജിംഗ് പോയിന്റ് ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിധത്തില്‍ ക്രമീകരിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.