പെരുന്ന ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് തുറന്നു; യാത്രക്കാര്‍ക്ക് ആശ്വാസം
1590319
Tuesday, September 9, 2025 7:16 AM IST
ചങ്ങനാശേരി: പെരുന്ന ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് തുറന്നത് യാത്രക്കാര്‍ക്ക് ആശ്വാസമായി. മാസങ്ങളായി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന ടേക്ക് എ ബ്രേക്ക് കഴിഞ്ഞയാഴ്ചയാണ് തുറന്നത്. ടേക്ക് എ ബ്രേക്ക് തുറന്ന് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ബുദ്ധിമുട്ടിനു പരിഹാരം കാണണമെന്ന് ദീപിക പല തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടേക്ക് എ ബ്രേക്കിനു മുമ്പിലെ മാലിന്യം നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ തരംതിരിച്ചു നീക്കിയിരുന്നു. ഇതിനു പിന്നാലെ ഓണാവധി ദിനങ്ങളില്‍ ഇവിടെ വീണ്ടും മാലിന്യം തള്ളിയതിനെതിരേ പരാതി ഉയര്‍ന്നിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടി പിഴയുള്‍പ്പെടെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ മാലിന്യം തള്ളുന്നവരെ പിടികൂടുന്നില്ലെന്ന പരാതിയുണ്ട്. ഇവിടെ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.