അങ്കണവാടികളിൽ ബിരിയാണി വിതരണം
1590338
Tuesday, September 9, 2025 11:32 PM IST
പൊൻകുന്നം: അങ്കണവാടികളിലെ ഉച്ചഭക്ഷണം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്തു തുടങ്ങി. ചിറക്കടവ് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് സി.ആർ. ശ്രീകുമാർ നടത്തി. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ സുമേഷ് ആൻഡ്രൂസ്, എൻ.ടി. ശോഭന, ഐസിഡിഎസ് സൂപ്പർവൈസർ കെ. അശ്വതി, ജോയി വയലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
എലിക്കുളം പഞ്ചായത്തിലെ അങ്കണവാടികളിലും ബിരിയാണി വിതരണം തുടങ്ങി. പനമറ്റം അങ്കണവാടിയിൽ പഞ്ചായത്തംഗം എസ്. ഷാജി ബിരിയാണി വിതരണം ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം: അങ്കണവാടി കുട്ടികൾക്ക് ബിരിയാണി ഒരുക്കി മുണ്ടക്കയം പഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലും ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്യുന്നത്.
പഞ്ചായത്തുതല ഉദ്ഘാടനം കുളമാക്കൽ അങ്കണവാടിയിൽ പ്രസിഡന്റ് രേഖാ ദാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ, പഞ്ചായത്തംഗം ദിലീഷ് ദിവാകരൻ, അങ്കണവാടി ജീവനക്കാരായ ലീലാമ്മ, അജിമോൾ എന്നിവർ പ്രസംഗിച്ചു.