കേരള കോൺഗ്രസ്-എം എന്നും കർഷകർക്കൊപ്പം: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
1590068
Monday, September 8, 2025 11:42 PM IST
ചെറുവള്ളി: കർഷകരുടെയും സാധാരണ ജനവിഭാഗങ്ങളുടെയും പുരോഗതിക്കുവേണ്ടി എന്നും നിലകൊണ്ട പാർട്ടിയാണ് കേരള കോൺഗ്രസ്-എമ്മെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. പാർട്ടി ചിറക്കടവ് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ.എം. മാത്യു ആനിത്തോട്ടം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, കെടിയുസി-എം നിയോജകമണ്ഡലം പ്രസിഡന്റ് റെജി പോത്തൻ, ആന്റണി മാർട്ടിൻ, ഫിനോ പുതുപ്പറമ്പിൽ, കെ.എ. ഏബ്രഹാം, ചെറിയാൻ ജോസഫ്, രാഹുൽ ബി. പിള്ള, ജയിംസ് കെ. ഈപ്പൻ, സുനിൽ കുന്നപ്പള്ളി, ഷാജി നഗരൂർ, മാത്തുക്കുട്ടി തൊമ്മിത്താഴെ, ചിന്നമ്മ ചെറിയാൻ, ഷൈല ജോൺ, ഷിജോ കൊട്ടാരം, റിച്ചു സുരേഷ്, ഒ.ടി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്കാരം നേടിയ കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ കെ. ടോമി, പ്രധാൻമന്ത്രി ജൻ ആരോഗ്യയോജനയുടെ ആയുഷ്മാൻ ഭാരത് അവാർഡ് ജേതാവും മെന്റലിസ്റ്റുമായ ഡോ. സജീവ് പള്ളത്ത്, ആദ്യകാല പാർട്ടി പ്രവർത്തകർ എന്നിവരെ യോഗത്തിൽ ആദരിച്ചു.