മികച്ച അധ്യാപകനായി വി.പി. സജിമോൻ
1590336
Tuesday, September 9, 2025 11:32 PM IST
കോരുത്തോട്: സംസ്ഥാനത്തെ മികച്ച അധ്യാപകനെന്ന നേട്ടം കൈവരിച്ച് കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്കൂളിലെ വി.പി. സജിമോൻ. സംസ്ഥാനത്തെ അഞ്ച് മികച്ച യുപി സ്കൂൾ അധ്യാപകരിൽ ഒരാളായാണ് വി.പി. സജിമോനെ തെരഞ്ഞെടുത്തത്.
ഇടുക്കി ഉപ്പുതോട് വീരൻമലയിൽ പീതാംബരന്റെയും സുമതിയുടെയും മകനായ സജിമോൻ കഴിഞ്ഞ 21 വർഷമായി കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ്. ഒളിംപിക്സിൽ പങ്കെടുത്ത അനിൽഡാ തോമസ്, ഏഷ്യൻ ഗെയിംസിന്റെ ഭാഗമായ ജെനിമോൾ ജോയി തുടങ്ങി നിരവധി പേർ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.
2017 വരെ കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്കൂളിനെ കോട്ടയം ജില്ലാ ചാന്പ്യന്മാരായി നിലനിർത്തിയത് ഇദ്ദേഹത്തിന്റെ പരിശ്രമ ഫലമായാണ്.