സെന്റ് തെരേസാസില്‍ രജതജൂബിലി കവാടം സമര്‍പ്പണം ഇന്ന്
1590036
Monday, September 8, 2025 7:19 AM IST
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജതജൂബിലി കവാടം ഇന്നു രാവിലെ 9.30ന് ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ആശീര്‍വാദവും ഉദ്ഘാടനവും നിര്‍വഹിക്കും.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ലില്ലി റോസ് അധ്യക്ഷത വഹിക്കും. പിടിഎ പ്രസിഡന്റ് ജീന്‍ സോജന്, പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
നെഹ്റു ട്രോഫി നേടിയ വിബിസി ക്യാപ്റ്റന്‍ ബിഫി വര്‍ഗീസിനും ട്രോഫിക്കും സമ്മേളനത്തില്‍ സ്വീകരണം നല്‍കും.