അസീസി ധ്യാനകേന്ദ്രം സുവര്‍ണ ജൂബിലി നിറവില്‍
1590333
Tuesday, September 9, 2025 11:32 PM IST
പാലാ: ദൈവദാസന് ഫാ. ആര്‍മണ്ട് മാധവത്തിനാല് സ്ഥാപിതമായി, 1976 സെപ്റ്റംബര്‍ അഞ്ചിന് മലയാളത്തില്‍ ധ്യാനം നടന്ന ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രം അമ്പതാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോര്‍ജ് ആന്റണി കപ്പൂച്ചിന്‍ നിർവഹിച്ചു. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കാഞ്ഞിരക്കോണം, മുന്‍ ഡയറക്ടര്‍മാര്‍, സഹശുശ്രൂഷകര്‍ എന്നിവര്‍ പങ്കെടുത്തു.