അകാലത്തിൽ വിടപറഞ്ഞ നേതാക്കൾ
1590116
Tuesday, September 9, 2025 12:21 AM IST
കോട്ടയം: അകാലത്തില്‍ കോട്ടയത്തിന് നഷ്ടമായ നേതാക്കള്‍ പലരാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന പി.ടി. ചാക്കോ 49-ാം വയസിലാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്. കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് ഇന്നലെ പുലര്‍ച്ചെ അന്തരിച്ചത് 53-ാം വയസില്‍. പ്രിന്‍സിന്റെ പിതാവ് ഒ.വി. ലൂക്കോസും 55 വയസിനു മുന്‍പ് വിട പറഞ്ഞു. യൂത്ത് ഫ്രണ്ട്-എം പ്രസിഡന്റ് ബാബു ചാഴികാടന് ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 33-ാം വയസിലാണ്. കോണ്‍ഗ്രസ് നേതാക്കളായിരുന്ന സി.കെ. ജീവന്, ജോമോന് തോമസ്, എ.എസ്. ഹരിശ്ചന്ദ്രന്, ജോബോയ് ജോര്‍ജ്, കേരള കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഈപ്പന് ജേക്കബ്, ബിജോയ് വാതല്ലൂര്‍ എന്നിവരുടെ വിയോഗവും അന്‍പത് വയസിനു മുന്‍പായിരുന്നു.
കോണ്‍ഗ്രസ്
ജനകീയ
പ്രതിഷേധ സദസ് മാറ്റിവച്ചു
കോട്ടയം: നാളെ ജില്ലയിലെ 31 പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് നടത്താനിരുന്ന ജനകീയ പ്രതിഷേധ സദസ് കേരള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാവായിരുന്ന പ്രിന്‍സ് ലൂക്കോസിന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവച്ചതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു.