സ്കൂട്ടറിനു പിന്നിൽ ജീപ്പിടിച്ച് വയോധികൻ മരിച്ചു
1590377
Wednesday, September 10, 2025 12:07 AM IST
പാലാ: സ്കൂട്ടറിനു പിന്നിൽ ബൊലേറോ ജീപ്പിടിച്ച് വയോധികൻ മരിച്ചു. വലവൂർ കൊച്ചുവേലിക്കകത്ത് കെ.കെ. നാരായണൻ (73- ബ്ലൂമൂൺ പാലാ) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെ പാലാ കിഴതടിയൂർ ബൈപാസ് ജംഗ്ഷനിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാരായണനെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് മൂന്നുമണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം തെള്ളകത്തെ ആശുപത്രി മോർച്ചറിയിൽ. ഇന്നു രാവിലെ പോസ്റ്റ്മോട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഉച്ചകഴിഞ്ഞ് വലവൂരിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരകർമങ്ങൾ നാളെ രാവിലെ 10-ന് വീട്ടിൽ ആരംഭിച്ച് 11-ന് പാലാ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ പരേതയായ ഓമന നാരായണൻ ( തിടനാട് പുന്നശേരിയിൽ കുടുംബാംഗം).
മക്കൾ: വിനോദ് നാരായണൻ (ചോയിസ് പാലാ), ബാബു നാരായണൻ (ബിസിനസ്), നിഷ നാരായണൻ (യുഎഇ). മരുമക്കൾ: പ്രീതി വിനോദ്, സ്വപ്ന ബാബു, സുജിത്ത് (യുഎഇ)