വിരമിച്ച കായികാധ്യാപകരുടെ ഒത്തുചേരൽ
1590069
Monday, September 8, 2025 11:42 PM IST
കാഞ്ഞിരപ്പള്ളി: സ്കൂൾ കായികരംഗത്ത് കോട്ടയം ജില്ലയ്ക്ക് വൻ നേട്ടങ്ങൾ കരസ്ഥമാക്കുന്നതിനു നേതൃത്വം നൽകിയ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ വിരമിച്ച കായികാധ്യാപകരുടെ ഒത്തുചേരൽ 13നു രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഹോട്ടൽ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടക്കും.
സർവീസിൽനിന്നു വിരമിച്ച് 25 വർഷം പൂർത്തിയാക്കിയ ദ്രോണാചാര്യ കെ.പി. തോമസ്, ഇ.സി. ജോൺ, വി.എൻ. കൃഷ്ണപിള്ള, എം.ഡി. ജോർജ്, അബ്ദുൾ അസീസ്, എം.എ. ജോൺ, പി.എം. ബെനഡി, എം.എ. ജോസഫ്, ഏലിയാമ്മ തോമസ്, എം.എൻ. വിജയപ്പൻ എന്നിവരെ യോഗത്തിൽ ആദരിക്കും. വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ നേടിയവരെയും വിവാഹ ജൂബിലികൾ ആഘോഷിക്കുന്നവരെയും യോഗത്തിൽ അനുമോദിക്കും.
പരിപാടികൾക്ക് മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.വി. ദേവസ്യ, വോളിബോൾ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ചാർലി ജേക്കബ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ ജോസഫ് ജെ. പേമല, ജോസിറ്റ് ജോൺ, എം.ജെ. ജോസ്, എം.എം. മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.