കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി യുവാവ്
1590037
Monday, September 8, 2025 7:19 AM IST
തൃക്കൊടിത്താനം: തിരുവോണനാളില്‍ വഴിയില്‍നിന്നു കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി യുവാവ് മാതൃകയായി. തിരുവോണ നാളില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം കണ്ടെത്തുന്നതിനായി നടത്തിയ പായസ വിതരണം കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോഴാണ് റോഡില്‍ കിടന്ന് വിലയേറിയ മൊബൈല്‍ ഫോണും വീടിന്റെ താക്കോലും സുമീഷ് കുമാറിന് ലഭിക്കുന്നത്.
ഫോണിലേക്കു വന്ന ആദ്യത്തെ കോള്‍ അറ്റന്‍ഡ് ചെയ്ത് ഉടമയ്ക്ക് മൊബൈല്‍ ഫോണും താക്കോലും കൈമാറുകയായിരുന്നു. ദീപിക ദിനപത്രത്തിന്റെ ഏജന്റ് കൂടിയാണ് സുമീഷ് കുമാര്‍. മുമ്പു വഴിയില്‍നിന്നു ലഭിച്ച പണമടങ്ങിയ ബാഗ് ഉടമയ്ക്കു തിരിച്ചു നല്കി സുമീഷ് കുമാര്‍ നാടിന് മാതൃകയായിരുന്നു.