വാഴപ്പള്ളി സെന്റ് തെരേസാസില്‍ ബൈബിളിന്റെ കൈയെഴുത്തുപ്രതി തയാറായി
1590321
Tuesday, September 9, 2025 7:16 AM IST
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി അധ്യാപക-അനധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമ്പൂര്‍ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി പൂര്‍ത്തിയാക്കി. ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ബൈബിള്‍ ഏറ്റുവാങ്ങി. വചനം ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ നമ്മള് കൂടുതല്‍ നന്മയുള്ളവരാകുമെന്ന് ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
സ്കൂളിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗം രജത ജൂബിലി സ്മാരകമായി സ്ഥാപിച്ച സ്കൂള്‍ കവാടത്തിന്റെ ആശീര്‍വാദവും മാര്‍ പെരുന്തോട്ടം നിര്‍വഹിച്ചു. നെഹ്റുട്രോഫി നേടിയ വിബിസി കൈനകരിക്കും ക്യാപ്റ്റന്‍ ബിഫി പുല്ലുകാടിനും യോഗത്തില്‍ സ്വീകരണം നല്കി.
മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലില്ലി റോസ് കരോട്ട് വെമ്പേനിക്കല്‍ അധ്യക്ഷത വഹിച്ചു. വികാര്‍ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ടിസ പടിഞ്ഞാറേക്കര, മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, ജീന്‍ സോജന് വടക്കുമുറി, സിസ്റ്റര്‍ ആന്മേരി, വി.എ. ലാലു, ആശ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.