കെഎന്‍ഇഎഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
1590112
Tuesday, September 9, 2025 12:21 AM IST
കോട്ടയം: രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെഎന്‍ഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക മാധ്യമങ്ങളും മാറുന്ന കേരളവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ചെറുകര സണ്ണി ലൂക്കോസ് മോഡറേറ്ററായിരുന്നു. ദീപിക ഡെപ്യൂട്ടി എഡിറ്റര്‍ എസ്. ജയകൃഷ്ണന്, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ മധു നീലകണ്ഠന്, കേരള കൗമുദി ന്യൂസ് എഡിറ്റര്‍ വി. ജയകുമാര്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, മാധ്യമം ജോയിന്റ് എഡിറ്റര്‍ പി.ഐ. നൗഷാദ്, ജനയുഗം ബ്യൂറോ ചീഫ് സരിതാ കൃഷ്ണന്, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ്, ജനറല്‍ സെക്രട്ടി ജയ്സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് കളക്ടറേറ്റ് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന വിളംബരയാത്ര നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഫ്ലാഗ്ഓഫ് ചെയ്യും. ആറിന് തിരുനക്കരയില്‍ നടക്കുന്ന ട്രേഡ് യൂണിയന് സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.