ജൂബിലി തീർഥാടനം
1590335
Tuesday, September 9, 2025 11:32 PM IST
പൊൻകുന്നം: 2025 ജൂബിലി വർഷത്തോടനുബന്ധിച്ച് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിലേക്ക് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽനിന്ന് മിശിഹായുടെ മനുഷ്യാവതാര ജൂബിലി തീർഥാടനം നടത്തി.
വികാരി ഫാ. തോമസ് പൂവത്താനിക്കുന്നേൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് ചേനപ്പുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ കുടുംബ കൂട്ടായ്മ ലീഡേഴ്സ്, സിവൈഎംഎ, പിതൃവേദി, മാതൃവേദി എന്നീ ഭക്തസംഘടനകളുടെ സഹകരണത്തോടെയാണ് തീർഥാടനം നടത്തിയത്. ഇടവകയിൽനിന്ന് ആയിരത്തിൽപരം വിശ്വാസികൾ പങ്കെടുത്തു. പഴയപള്ളിയിൽ അവസാനിച്ച തീർഥാടന യാത്രയിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സമാപന സന്ദേശവും ആശീർവാദവും നൽകി.